Skip to main content

Posts

Showing posts from May, 2020

40000 രൂപ സ്റ്റൈപന്റോടെ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഗവേഷണം നടത്താൻ അവസരം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മദ്രാസിൽ നിർമിത ബുദ്ധി, ഡേറ്റ സയൻസ് വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിന് ഫെലോഷിപ്പ്. ഈ വിഷയങ്ങൾ സ്പെഷ്യലൈസ് ചെയ്യാൻ താത്പര്യപ്പെടുന്ന എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം. ഐ.ഐ.ടി. മദ്രാസിലെ റോബർട്ട് ബോഷ് സെന്റർ ഫോർ ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് (ആർ.ബി.സി.ഡി.എസ്.എ.ഐ.) ബാക്കലൂറിയറ്റ് ഫെലോഷിപ്പ് നൽകുന്നത്. നിർമിതബുദ്ധി, ഡേറ്റ സയൻസ് വിഷയങ്ങളിൽ ലോകത്തിലെ പ്രധാന പഠനകേന്ദ്രങ്ങളിൽ ഒന്നാണ് ആർ.ബി.സി. - ഡി.എസ്.എ.ഐ. മികച്ച അവസരം- ബിരുദപഠനം കഴിഞ്ഞ് രണ്ടുവർഷത്തിനുള്ളിൽ വിദ്യാർഥികൾക്ക് ലഭിക്കാവുന്ന മികച്ച അവസരമാണിത്. ഈ വിഷയങ്ങളിൽ രാജ്യാന്തരതലത്തിൽ പ്രമുഖരുമായി ആശവിനിമയം നടത്താൻ സാധിക്കും. നൂതനആശയങ്ങളും പുതിയ അറിവുകളും നേടാം. മികച്ച ഗൈഡുകൾക്ക് കീഴിൽ ഗവേഷണം നടത്താനുള്ള അവസരമാണ്. രണ്ടുവർഷംവരെ നീളുന്ന ഗവേഷണത്തിനിടെ ദേശീയതലത്തിൽ നടക്കുന്ന പ്രധാന സെമിനാറുകളിൽ പങ്കെടുക്കാനും സാധിക്കും. 40,000 രൂപ സ്റ്റൈപെൻഡ് കോവിഡ്-19 പശ്ചാത്തലത്തിൽ പല കമ്പനികളും മികച്ച വിദ്യാർഥികൾക്കുപോലും ജോലി വാഗ്ദാനം നിരസിച്ചിരിക്കുന്നതിനാൽ ഇത്തവണ ഫെലോഷിപ്പ് കൂട...

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും

കൊവിഡ് 19 രോഗവ്യാപന ഭീതിയെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ വൈകുമെന്നതിനാലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. വിക്ടേഴ്സ് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. അതേസമയം, രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സംവിധാനമില്ല. ഇവര്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് പറഞ്ഞു. സ്‌കൂളുകളിലോ വീടുകളില്‍ തന്നെയോ ക്രമീകരണമുണ്ടാക്കും.മൊബൈലിലും യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ക്ലാസ് ടീച്ചര്‍മാര്‍ വഴി ക്ലാസുകള്‍ കുട്ടികള്‍ കണ്ടുവെന്ന് ഉറപ്പാക്കും. ഒന്നാം ക്ലാസിലും പ്ലസ് വണ്ണിലും ക്ലാസുകള്‍ പ്രവേശന നടപടികള്‍ക്ക് ശേഷം പിന്നീട് ആരംഭിക്കും. പ്രൈമറി ക്ലാസുകളില്‍ എഡ്യൂടെയ്ന്മെന്റ് മാതൃകയിലായിരിക്കും പഠനം.