ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മദ്രാസിൽ നിർമിത ബുദ്ധി, ഡേറ്റ സയൻസ് വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിന് ഫെലോഷിപ്പ്.
ഈ വിഷയങ്ങൾ സ്പെഷ്യലൈസ് ചെയ്യാൻ താത്പര്യപ്പെടുന്ന എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം.
ഐ.ഐ.ടി. മദ്രാസിലെ റോബർട്ട് ബോഷ് സെന്റർ ഫോർ ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് (ആർ.ബി.സി.ഡി.എസ്.എ.ഐ.) ബാക്കലൂറിയറ്റ് ഫെലോഷിപ്പ് നൽകുന്നത്. നിർമിതബുദ്ധി, ഡേറ്റ സയൻസ് വിഷയങ്ങളിൽ ലോകത്തിലെ പ്രധാന പഠനകേന്ദ്രങ്ങളിൽ ഒന്നാണ് ആർ.ബി.സി. - ഡി.എസ്.എ.ഐ.
മികച്ച അവസരം-
ബിരുദപഠനം കഴിഞ്ഞ് രണ്ടുവർഷത്തിനുള്ളിൽ വിദ്യാർഥികൾക്ക് ലഭിക്കാവുന്ന മികച്ച അവസരമാണിത്. ഈ വിഷയങ്ങളിൽ രാജ്യാന്തരതലത്തിൽ പ്രമുഖരുമായി ആശവിനിമയം നടത്താൻ സാധിക്കും. നൂതനആശയങ്ങളും പുതിയ അറിവുകളും നേടാം. മികച്ച ഗൈഡുകൾക്ക് കീഴിൽ ഗവേഷണം നടത്താനുള്ള അവസരമാണ്. രണ്ടുവർഷംവരെ നീളുന്ന ഗവേഷണത്തിനിടെ ദേശീയതലത്തിൽ നടക്കുന്ന പ്രധാന സെമിനാറുകളിൽ പങ്കെടുക്കാനും സാധിക്കും.
40,000 രൂപ സ്റ്റൈപെൻഡ്
കോവിഡ്-19 പശ്ചാത്തലത്തിൽ പല കമ്പനികളും മികച്ച വിദ്യാർഥികൾക്കുപോലും ജോലി വാഗ്ദാനം നിരസിച്ചിരിക്കുന്നതിനാൽ ഇത്തവണ ഫെലോഷിപ്പ് കൂടുതൽ പേർക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. *മാസം സ്റ്റൈപെൻഡ് 40,000 രൂപയാണ്. വിദ്യാർഥികളുടെ യോഗ്യതയും പരിചയസമ്പത്തും അനുസരിച്ച് 60,000 രൂപവരെ ലഭിക്കും.
അപേക്ഷ-
എല്ലാ മാസവും 20-ന് മുമ്പ്
വഴി അപേക്ഷിക്കാം.അപേക്ഷകൾ സമർപ്പിക്കുന്നതിന്റെ അടുത്ത മാസം ആദ്യ ആഴ്ചയിൽ ചുരുക്കപ്പട്ടിക തയ്യാറാക്കും. അഭിമുഖവും അതേ ആഴ്ചയിൽ നടക്കും. നടത്താൻ ഉദ്ദേശിക്കുന്ന ഗവേഷണത്തെക്കുറിച്ച് 300-500 വാക്കുകളിൽ ഹ്രസ്വവിവരണവും അപ്ലോഡ് ചെയ്യണം.
കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബിരുദതല ത്തിലെ അക്കാദമിക് മികവ്, പ്രോഗ്രാമിങ് മികവ്, പൈത്തൺ, ആർ തുടങ്ങിയ ഹൈലെവൽ പ്രോഗ്രാമിങ് ലാംഗ്വേജുകളിലെയും ഓപ്പൺ പ്രോജക്ടുകളിലെയും പരിചയം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.
കടപ്പാട് - വിജ്ഞാനലോകം വാട്സാപ്പ് ഗ്രൂപ്പ്
Comments
Post a Comment